പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി താലൂക്കിലാണ് പത്തനംതിട്ട നഗരസഭ സ്ഥിതി ചെയ്യുന്നത്. പത്തനംതിട്ട വില്ലേജില്‍ വ്യാപിച്ചുകിടക്കുന്ന പത്തനംതിട്ട നഗരസഭയ്ക്ക് 23.5 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് മലയാലപ്പുഴ പഞ്ചായത്തും, കിഴക്കുഭാഗത്ത് മൈലപ്ര പഞ്ചായത്തും, തെക്കുഭാഗത്ത് പ്രമാടം, ഓമല്ലൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ഇലന്തൂര്‍ പഞ്ചായത്തുമാണ് പത്തനംതിട്ട നഗരസഭയുടെ അതിരുകള്‍. കുന്നുകളും ചരിവുകളും സമതല പ്രദേശങ്ങളും നദീതടങ്ങളും ഉള്‍പ്പെടുന്ന ഭൂപ്രകൃതിയാണ് പത്തനംതിട്ട നഗരസഭാ പ്രദേശത്തിനുള്ളത്. ചെങ്കല്‍ മണ്ണ്, താഴ്വരകളിലെ പൂഴിമണ്ണ്, നദീതടങ്ങളിലുള്ള എക്കല്‍ മണ്ണ് എന്നിവയാണ് ഇവിടെ പ്രധാനമായും കാണപ്പെടുന്ന മണ്ണിനങ്ങള്‍. 1952-ല്‍ രൂപീകൃതമായ പത്തനംതിട്ട പഞ്ചായത്ത് 26 വര്‍ഷം അതേ നില തുടര്‍ന്നു. 1978-ല്‍ പത്തനംതിട്ട മുനിസിപ്പല്‍ പദവിയുള്ള പട്ടണമായി. 10 വര്‍ഷത്തോളം സ്പെഷ്യല്‍ ഓഫീസറുടെ നേരിട്ടുള്ള ഭരണത്തിന് കീഴിലായിരുന്നു. ഹാജി ഡി.മീരാസാഹിബായിരുന്നു പ്രഥമ നഗരസഭാധ്യക്ഷന്‍.
പൊതുവിവരങ്ങള്‍
ജില്ല : പത്തനംതിട്ട
വിസ്തീര്‍ണ്ണം : 23.5 ച.കി.മി
കോഡ് : M030300
വാര്‍ഡുകളുടെ എണ്ണം : 32
ജനസംഖ്യ : 37802
പുരുഷന്മാര് : 18510
സ്ത്രീകള്‍ : 19292
ജനസാന്ദ്രത : 1527
സ്ത്രീ : പുരുഷ അനുപാതം : 1019
മൊത്തം സാക്ഷരത : 94.44
സാക്ഷരത (പുരുഷന്മാര് ) : 96.48
സാക്ഷരത (സ്ത്രീകള്‍ ) : 92.43
Source : Census data 2001