വില്ലേജ് | : | പത്തനംതിട്ട |
താലൂക്ക് | : | കോഴഞ്ചേരി |
അസംബ്ലി മണ്ഡലം | : | പത്തനംതിട്ട |
പാര്‍ലമെന്റ്മണ്ഡലം | : | ഇടുക്കി |
അതിരുകള്‍
വടക്ക് : മലയാലപ്പുഴ പഞ്ചായത്ത്, പടിഞ്ഞാറ് : ഇലന്തൂര്‍ പഞ്ചായത്ത്, കിഴക്ക് : മൈലപ്ര പഞ്ചായത്ത്, തെക്ക് : പ്രമാടം & ഓമല്ലൂര്‍ പഞ്ചായത്ത്
ഭൂപ്രകൃതി
കുന്നുകളും ചരിവുകളും സമതല പ്രദേശങ്ങളും നദീതടങ്ങളും ഉള്‍ക്കൊള്ളുന്ന ഈ നഗരസഭാ പ്രദേശത്തെ മണ്ണിന്റെ ഘടനയും വ്യത്യസ്ഥപ്പെട്ടിരിക്കുന്നു. കുന്നുകളിലും, ചരിവുകളിലും സമതലങ്ങളിലും ചെങ്കല്‍ മണ്ണും താഴ്വരകളില്‍ പൂഴിമണ്ണും നദീതടങ്ങളില്‍ എക്കല്‍ മണ്ണുമാണ് പ്രധാനമായും കാണപ്പെടുന്നത്.
ആരാധനാലയങ്ങള്‍ / തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
ആചാര്യ ചൂഢാമണിയുടെ കര്‍ത്താവായ ശക്തിഭക്തനാല് സ്ഥാപിതമായതാണ് കൊടുത്തറ സുബ്രഹ്മണ്യക്ഷേത്രം. ശ്രീധര്‍മ്മശാസ്താക്ഷേത്രം, ആധുനികരീതിയില്‍ പണിതീര്‍ത്തിട്ടുള്ള മുത്താരമ്മന്‍ കോവില്‍, 500ല്‍ പരം വര്‍ഷത്തെ പഴക്കമുള്ള കരിമ്പാനയ്ക്കല്‍ ദേവീക്ഷേത്രം, കരുമ്പനാക്കുഴി ശിവക്ഷേത്രം എന്നിവയാണ് മറ്റ് പ്രധാന ഹൈന്ദവ ആരാധനാലയങ്ങള്‍. 700 വര്‍ഷത്തെ പഴക്കമുള്ള ജുമാ മസ്ജിത്തിലെ ചന്ദനക്കുടം അതി പ്രസിദ്ധമാണ്. വലഞ്ചുഴി പാറല്‍, കുലശേഖരപതി എന്നിവയാണ് മുസ്ലീം പള്ളികള്‍. മാക്കാംകുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തിഡ്രല്‍ 1854 ല്‍ സ്ഥാപിച്ചതായി പറയപ്പെടുന്നു. മുനിസിപ്പാലിറ്റിയിലെ ആദ്യത്തെ കത്തോലിക്കാപള്ളിയാണ് നന്നൂവക്കാട് പീറ്റേഴ്സ് കത്തോലിക്കാപള്ളി. കൂടാതെ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി നന്നുവക്കട് എന്നിവയുള്‍പ്പെടെ നിരവധി ക്രൈസ്തവ ആരാധനാലയങ്ങള്‍ ഇവിടെയുണ്ട്.
|